ന്യൂയോർക്: ജീവിച്ചിരിക്കുന്ന 100 മഹദ് വ്യവസായികളെ ഉൾപ്പെടുത്തി ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ ഇടംപിടിച്ചു.
ആർസലോ മിത്തലിെൻറ ചെയർമാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തൽ, ടാറ്റ ഗ്രൂപ്പിെൻറ മുൻ ചെയർമാൻ രത്തൻ ടാറ്റ, സൺ മൈക്രോ സിസ്റ്റംസിെൻറ സഹസ്ഥാപകൻ വിനോദ് ഖോസ്ല എന്നിവരാണ് പട്ടികയിൽ സ്ഥാനംപിടിച്ച ഇന്ത്യക്കാർ.
ഫോബ്സ് മാസിക പുറത്തിറങ്ങിയതിെൻറ 100ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പട്ടിക തയാറാക്കിയത്.വ്യവസായികൂടിയായ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പട്ടികയിൽ ഇടംനേടി.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, വിർജിൻ ഗ്രൂപ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൻ, ബെർക്ഷെയർ ഹാത്ത്എവേ സി.ഇ.ഒ വാറൻ ബഫറ്റ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ന്യൂ കോർപ് എക്സിക്യൂട്ടിവ് ചെയർമാൻ റൂപർട്ട് മർഡോക്ക് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.