പാരിസ്: അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മനുഷ്യാവകാശ സംരക്ഷണ വിഷയത്തിൽ ദുരന്തമെന്ന് മനുഷ്യാവകാശ സംഘടന (എച്ച്.ആർ.ഡബ്ല്യു). ചൈന മുതൽ റഷ്യ വരെ ഏകാധിപത്യ ഭരണകൂടങ്ങളെയാണ് ട്രംപ് പ്രോൽസാഹിപ്പിക്കുന്നതെന്നും സംഘടനയുടെ വാർഷിക റിപ്പോർട്ട് പ്രകാശനത്തിന് മുന്നോടിയായി എക്സിക്യുട്ടീവ് ഡയറക്ടർ കെന്നത്ത് റോത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനാധിപത്യത്തെ തെല്ലും മാനിക്കാത്ത ജനങ്ങളെയാണ് അദ്ദേഹം ഒപ്പം നിർത്തുന്നത്.
പ്രതിപക്ഷത്തിനു മേൽ മറ്റു രാജ്യങ്ങളായ റഷ്യയും ചൈനയും കടുത്ത നിയന്ത്രണമേർപെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂറോപിൽ തീവ്ര വലതുപക്ഷത്തിെൻറ വളർച്ചയെ ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ തടയിട്ടതിനെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.