അങ്കാറ: യു.എസ് നീതിന്യായ, ആഭ്യന്തരമന്ത്രിമാരുടെ ആസ്തികൾ മരവിപ്പിക്കാൻ നിർദേശംനൽകുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. അമേരിക്കൻ പാസ്റ്ററിെൻറ അറസ്റ്റിനെ തുടർന്ന് തുർക്കി മന്ത്രിമാർെക്കതിരെ ഉപരോധം പ്രഖ്യാപിച്ച യു.എസിന് തിരിച്ചടിയെന്നോണമാണ് ഉർദുഗാെൻറ നടപടി.
എന്നാൽ തുർക്കിയിലേതിന് സമാനമായി നീതിന്യായ, ആഭ്യന്തര വകുപ്പുകൾക്ക് മന്ത്രിമാർ യു.എസിനില്ല. അതിനാൽ ഉർദുഗാൻ ആരെ ഉദ്ദേശിച്ചാണ് നടപടി പ്രഖ്യാപിച്ചതെന്ന് വ്യക്തമല്ല. യു.എസിൽ അറ്റോണി ജനറലിനാണ് നിയമപരമായ കാര്യങ്ങളുടെ നിയന്ത്രണം. ആഭ്യന്തരകാര്യങ്ങൾ കൈകാര്യംചെയ്യുന്നത് ആഭ്യന്തര സെക്രട്ടറിയും ആഭ്യന്തര സുരക്ഷ വിഭാഗം തലവനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.