കോവിഡ്: തുർക്കിയിലെ 15 പട്ടണങ്ങളിൽ കർഫ്യൂ

അങ്കാറ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തുർക്കിയിലെ 15 പട്ടണങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആഴ്ചയുടെ അവസാനത്തിൽ രണ്ട് ദിവസത്തെ കർഫ്യൂ ആണ് പ്രഖ്യാപിച്ചത്. തുർക്കി ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

അങ്കാറ, ഇസ്താംബൂൾ, ഇസ്മിർ, ബലികേസിർ, ബർസ, എസ്കിസെഹിർ, ഗാസിയൻടെപ്, കൈസേരി, കൊകെയ് ലി, കൊനിയ, മനിസ, സക്കരിയ, സാംസൻ, വാൻ, സോൻകുദാക് എന്നീ പട്ടണങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചന്തകൾ, പലവ്യജ്ഞന കടകൾ, കശാപ്പുശാലകൾ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 

തുർക്കിയിൽ 167,410    പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4,630 പേർ മരിച്ചു. ചികിത്സയിൽ കഴിയുന്ന 602 പേരുടെ നില ഗുരുതരമാണ്. 131,778 പേർ സുഖം പ്രാപിച്ചു. 

Tags:    
News Summary - Turkey to impose weekend curfew in 15 cities -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.