അങ്കാറ: ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്നു സംശയിച്ച് അറസ്റ്റ് ചെയ്ത തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിമിെൻറ മുതിർന്ന ഉപദേഷ്ടാവിനെ മോചിപ്പിച്ചു. നീതിന്യായ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ ബൈറോൽ ഉർദമിനെയാണ് മോചിപ്പിച്ചത്. എന്നാൽ, വിട്ടയച്ചതിനു ശേഷവും അദ്ദേഹം ജുഡീഷ്യറിയുടെ നിരീക്ഷണത്തിലായിരിക്കും. ഇൗ മാസാദ്യമാണ് അങ്കാറയിൽ വെച്ച് ഭാര്യക്കൊപ്പം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവരെ വിട്ടയച്ചിട്ടില്ല.
ജൂലൈയിലെ പട്ടാള അട്ടിമറിശ്രമത്തിനുശേഷം തുർക്കിയിൽ ഗുലനുമായി ബന്ധം പുലർത്തുന്നവരെ രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. അട്ടിമറിശ്രമത്തിനു പിന്നിൽ ഗുലനാണെന്നാണ് തുർക്കിയുടെ ആരോപണം. അതിനിടെ ഗുലെൻറ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇസ്തംബുൾ മേയർ കാദിർ തോപ്ബാസിെൻറ മരുമകനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത ഇദ്ദേഹത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസം മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.