ന്യൂയോർക്: സ്വപ്രയത്നത്താൽ സമ്പന്നരായ 60 വനിതകളെ ഫോബ്സ് തെരഞ്ഞെടുത്തപ്പോൾ അതിൽ രണ്ട് ഇന്ത്യൻ വംശജരും. ടെക്നോളജി എക്സിക്യൂട്ടിവുമാരായ ജയശ്രീ ഉല്ലാൽ, നീരജ സേഥി എന്നിവരാണ് അമേരിക്കയിലെ അതിസമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചത്. 130കോടി ഡോളറുമായി ജയശ്രീ 18ാമതും നൂറു കോടി ഡോളറുമായി സേഥി 21ാം സ്ഥാനത്തുമാണ് എത്തിയത്.
പ്രതിബന്ധങ്ങൾ തരണംചെയ്ത് അമേരിക്കയിലെ സംരംഭകത്വത്തിെൻറ പുതിയ ഉയരങ്ങളിൽ ഇൗ വനിതകൾ എത്തിയതായി ഫോബ്സ് പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ തങ്ങളുടെ ബ്രാൻറുകളെയും വ്യവസായത്തെയും വിപണിയിൽ അതിവേഗം സ്ഥാപിച്ചെടുത്തതെന്നും ഫോബ്സ് പറഞ്ഞു. ടെലിവിഷൻ താരവും സംരംഭകയുമായ 21 കാരി കൈലി ജെന്നറാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. 57 കാരിയായ ജയശ്രീ ലണ്ടനിൽ ആണ് ജനിച്ചത്. 2008 മുതൽ ‘അരിസ്ത നെറ്റ്വർക്സ്’ എന്ന സ്ഥാപനത്തിെൻറ പ്രസിഡൻറും സി.ഇ.ഒയുമാണിവർ. 63 കാരിയായ സേഥി െഎ.ടി കൺസൾട്ടിങ്, ഒൗട്ട്സോഴ്സിങ് കമ്പനിയായ ‘സിൻറലി’െൻറ വൈസ് പ്രസിഡൻറ് ആണ്. 1980ൽ മിഷിഗണിലെ ട്രോയിലെ തങ്ങളുടെ താമസസ്ഥലത്ത് ഭർത്താവ് ഭാരത് ദേശായിയുമൊത്താണ് ഇവർ സിൻറലിന് തുടക്കമിട്ടത്. കേവലം 2000 യു.എസ് ഡോളർ ആയിരുന്നു മുടക്കുമുതൽ. ആദ്യ വർഷത്തിൽ തെന്ന 30,000 ഡോളറിെൻറ കച്ചവടം നടന്നു. ഇന്ന് 23,000 ജീവനക്കാരാണ് സിൻറലിനുള്ളത്. ഇതിൽ 80 ശതമാനവും ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.