വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടെപടലുമായി ബന്ധപ്പെട്ട കേസിൽ ട്രംപിെൻറ സഹായികളായിരുന്ന രണ്ടുപേർക്കെതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെൻറ് കുറ്റം ചുമത്തി. െതരഞ്ഞെടുപ്പിനിടെ ട്രംപിെൻറ കാമ്പയിൻ മാനേജരായിരുന്ന േപാൾ മാനഫോർട്ട്, മറ്റൊരു സഹായി റിക് ഗേറ്റ്സ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
രാജ്യത്തിനെതിരായ ഗൂഢാലോചന, നിയമവിരുദ്ധമായ പണമിടപാട് തുടങ്ങി 12 ഒാളം കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും എഫ്.ബി.െഎക്ക് മുന്നിൽ കീഴടങ്ങി. അതിനിടെ ആരോപണങ്ങൾക്കെതിരെ പ്രസിഡൻറ് േഡാണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തിന്മയുടെ രാഷ്ട്രീയത്തിനായുള്ള ഭീകരവും രാജ്യത്തിന് മോശവുമായ വേട്ടയാടലാണ് െഡമോക്രാറ്റുകൾ നടത്തുന്നതെന്നായിരുന്നു ഇത് സംബന്ധിച്ച ട്രംപിെൻറ ഒരു ട്വീറ്റ്. ‘ട്രംപ്-റഷ്യ രഹസ്യധാരണ’ വസ്തുതാവിരുദ്ധമാണെന്നും, ഇതിനെക്കുറിച്ച് അേന്വഷിക്കുന്നതിന് പകരം െഡമോക്രാറ്റുകൾക്കും ക്ലിൻറണുമെതിരായ അഴിമതി ആരോപണമാണ് അന്വേഷിേക്കണ്ടതെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് റോബർട്ട് മുവല്ലറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.