ലണ്ടൻ: ബ്രിട്ടെൻറ വിധിനിർണയിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുട ങ്ങി. 650 അംഗങ്ങളുള്ള പാർലമെൻറിൽ പരമാവധി സീറ്റ് നേടി െബ്രക്സിറ്റിനുള്ള നിലമൊരുക്കുകയാണ് ബോറിസ് ജോൺസെൻറ കൺസർവേറ്റീവ് പാർട്ടിയുടെ ലക്ഷ്യം. തെൻറ പാർട്ടിക്ക് വോട്ടു ചെയ്യുകയെന്നാൽ ബ്രെക്സിറ്റ് നടപ്പിലായെന്ന് ഉറപ്പിക്കാമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാദം.യാഥാർഥ്യബോധത്തോടെയുള്ള െബ്രക്സിറ്റ് കരാർ നടപ്പാക്കുമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.
നിർണായക തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ശക്തമായ തണുപ്പ് വകവെക്കാതെയാണ് ആളുകൾ എത്തിയത്. മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. 650അംഗ പാർലമെൻറിലേക്ക് 3322 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മധ്യലണ്ടനിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസണ് വോട്ട്.
ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, സ്കോട്ടിഷ് നാഷനൽ പാർട്ടി നേതാവ് നികള സ്റ്റർജൻ, ഗ്രീൻപാർട്ടി നേതാവ് ജോനാതൻ ബാട്ലി എന്നിവരും വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.