ലണ്ടൻ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങൾ പ്രതിപാദിക്കുന്ന നിർണായക ചരിത്രരേഖകൾ അടക്കം 195 ഫയലുകൾ ബ്രിട്ടനിൽ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ശ്രീലങ്കയിൽ എൽ.ടി.ടി.ഇയുടെ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വിവരിക്കുന്ന ഫയലുകൾ ബ്രിട്ടെൻറ േഫാറിൻ ആൻഡ് കോമൺവെൽത്ത് ഒാഫിസ് (എഫ്.സി.ഒ) നശിപ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
എൽ.ടി.ടി.ഇ പ്രശ്നം കനത്തുനിൽക്കുന്ന 1978തിനും 1980തിനും ഇടക്ക് ബ്രിട്ടെൻറ എം15നും സീക്രട്ട് എയർ സർവിസും (സാസ്) ശ്രീലങ്കൻ സുരക്ഷാ സേനക്ക് ഉപദേശങ്ങൾ നൽകിയിരുന്നതായി പുറത്തുവന്നിരുന്നു.
‘1979-80ലെ ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങൾ’ എന്ന പേരിലുള്ള രണ്ട് രേഖകൾ ബ്രിട്ടൻ നശിപ്പിച്ചതായി മാധ്യമപ്രവർത്തകനും ഗവേഷകനുമായ ഫിൽ മില്ലറിലൂടെയാണ് വെളിച്ചത്തുവന്നത്. വിവര സ്വാതന്ത്ര്യത്തിനുള്ള അപേക്ഷയിലൂടെയാണ് മില്ലർ ഫയലുകൾ കാണാതായ കാര്യം അറിയുന്നത്. ആ കാലയളവിൽ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുമായുള്ള ഇന്ത്യൻ സമാധാന സേനയുടെ (െഎ.പി.എഫ്.കെ) ഇടപെടൽ അടക്കമുള്ള വിവരങ്ങൾ ആയിരിക്കാം നശിപ്പിക്കപ്പെട്ട രേഖകളിൽ ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.
നാഷനൽ ആർകൈവ്സിെൻറ കീഴിൽ പൊതുസംരക്ഷണത്തിൽ വരുന്ന പ്രാധാന്യമേറിയ ചരിത്രരേഖകൾ നീക്കം ചെയ്തതും നശിപ്പിച്ചതും നിയമലംഘനമാണെന്ന് തമിഴ് ഇൻഫർമേഷൻ സെൻററിെൻറ സ്ഥാപകൻ വൈരമുത്തു വരദ്കുമാർ പ്രതികരിച്ചു. സാസും എം-15നും ചേർന്ന് ശ്രീലങ്കൻ സുരക്ഷസേനക്ക് നൽകിയ പരിശീലനവും പ്രശ്നത്തിൽ ഉള്ള ഇവരുടെ പങ്കും മൂടിവെക്കുന്നതിെൻറ ഭാഗമായുള്ള ബ്രിട്ടൻ ഫോറിൻ ഒാഫിസിെൻറ കൈകടത്തൽ ആയിരിക്കാം ഇത്. ഇൗ രേഖകൾ ബ്രിട്ടീഷ് ഭരണകൂടത്തിെൻറ പ്രതാപത്തിന് മങ്ങലേൽപിക്കാനുള്ള സാധ്യതയുള്ളതായിരിക്കാമെന്നും ൈവരമുത്തു പറഞ്ഞു.
തമിഴ് സംസാരിക്കുന്നവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് 1981മുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തമിഴ് ഇൻഫർമേഷൻ സെൻറർ. ശ്രീലങ്കയിലെ തമിഴ് വംശജരുടെ ചരിത്രം, രാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷകരിൽ പ്രത്യേകിച്ച് യുവതലമുറയിൽപെട്ടവർക്ക് താൽപര്യം ഏറിവരുകയാണെന്ന് സെൻറർ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ നിർണായകരേഖകൾ നശിപ്പിക്കപ്പെട്ട വാർത്ത ഗവേഷകരിൽ അടക്കം നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.