ലണ്ടൻ: ഡിസംബർ 12ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജാലിയൻവാല ബാഗ് കൂട്ടക്കൊലയിൽ മാപ്പുപറയുമെന്നും 1984ലെ ബ്ലൂസ്റ്റാർ ഓപറേഷനിൽ ബ്രിട്ടെൻറ പങ്ക് പര ിശോധിക്കുമെന്നും ബ്രിട്ടീഷ് പ്രതിപക്ഷമായ ലേബർ പാർട്ടി. ഇടക്കാല തെരഞ്ഞെടുപ്പിന ോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം. 107 വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയൻവാല ബാഗ് കൂട്ടക്കൊലക്ക് നൂറാണ്ട് തികഞ്ഞ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി തെരേസ മേയ് പാർലമെൻറിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മാപ്പുപറയാൻ തയാറായില്ല. മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവായ ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു. മുമ്പ് കൂട്ടക്കൊലയിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെൻറിലെ ഇന്ത്യൻ വംശജനായ എം.പി വിരേന്ദ്ര ശർമ പ്രമേയം അവതരിപ്പിച്ചിരുന്നു.
അതുപോലെ ബ്ലൂസ്റ്റാർ ഓപറേഷൻ നടക്കുന്നതിനു തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഉപദേശം തേടിയതായ വിവരങ്ങൾ 2014ൽ പുറത്തുവന്നിരുന്നു. ഓപറേഷനിൽ ബ്രിട്ടെൻറ പങ്കിനെക്കുറിച്ച് കാലങ്ങളായി അന്വേഷണം ആവശ്യപ്പെട്ടുവരുകയാണ് രാജ്യത്തെ സിഖ്സമുദായം.
ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂണിൽ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ബ്ലൂസ്റ്റാർ ഓപറേഷൻ എന്നറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.