ലണ്ടൻ: ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിൽ ആദ്യ പ്രതികരണം നടത്തി യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഹൗസ് ഓഫ് കോമൺസിൽ നടന്ന ചോദ്യോത്തരവേളയിലായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സംഘർഷ സ്ഥലങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. സൈനികതലത്തിലും വിദേശകാര്യതലത്തിലും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.