ബേൺ: കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യാനുള്ള െഎക്യരാഷ്ട്ര സഭ വാർഷിക സമ്മേളനത്തിന് ജർമനിയിലെ ബേണിൽ തുടക്കമായി. യു.എസിെനയും കരീബിയൻ ദ്വീപസമൂഹങ്ങളെയും പിടിച്ചുലച്ച കൊടുങ്കാറ്റുകൾ, ദക്ഷിണേഷ്യയിൽ വൻ ദുരന്തം വിതച്ച വെള്ളപ്പൊക്കം, ആസ്ട്രേലിയയിലെ വരൾച്ച തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച നീളുന്ന 23ാമത് വാർഷിക സമ്മേളനത്തിന് ജർമനി വേദിയാകുന്നത്. സമ്മേളനം ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമറാമ ഉദ്ഘാടനം ചെയ്യും.
ആഗോളതാപനത്തിെൻറ പ്രത്യാഘാതം അനുഭവിച്ചുതുടങ്ങിയ പസഫിക് സമുദ്രത്തിലെ ദ്വീപരാജ്യമായ ഫിജി തന്നെയാണ് അധ്യക്ഷ രാജ്യമെങ്കിലും വേദി ജർമനിയായി നിശ്ചയിക്കുകയായിരുന്നു. പാരീസിൽ 2015ൽ നടന്ന നിർണായക സമ്മേളനത്തിന് ശേഷമുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും ബേൺ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക. നയതന്ത്രജ്ഞരും ആക്ടിവിസ്റ്റുകളും പെങ്കടുക്കും.എന്നാൽ, സമ്മേളനവുമായി ബന്ധപ്പെട്ട് ബേൺ നഗരത്തിലും സമീപത്തെ കൽക്കരി ഖനിക്ക് സമീപത്തും പ്രകൃതി സംരക്ഷണവാദികൾ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. ആതിഥേയരായ ജർമനി ആഗോളതാപനം നേരിടാനുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.