യുനൈറ്റഡ് നാഷൻസ്: ഇന്ത്യയും പാകിസ്താനും അർഥപൂർണമായ ചർച്ചകൾക്ക് തയാറാകണ മെന്ന് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. കാ ര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ഗുെട്ടറസിെൻറ വക്താവ് സ്റ്റീഫെയ്ൻ ദുജാറിക് വ്യക്തമാക്കി.
കഴിഞ്ഞദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി ഗുെട്ടറസിനെ വിളിച്ചിരുന്നു. സമാധാനത്തിെൻറ സന്ദേശവുമായി യു.എൻ മേധാവി എല്ലാ നേതാക്കളുമായും ബന്ധപ്പെടുന്നുണ്ട്. സംഘർഷത്തിൽ അദ്ദേഹം വലിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇൗ ഘട്ടത്തിൽ യു.എന്നിന് എന്താണ് ചെയ്യാനാവുക എന്നചോദ്യത്തോട് പ്രതികരിക്കവെ, സംഘർഷം യു.എൻ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് എന്ന മറുപടിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.