ഹാംബർഗ്: സിറിയയിൽ വെടിനിർത്തലിന് റഷ്യയും അമേരിക്കയും തമ്മിൽ കരാർ. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാൻ, ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് തീരുമാനം. സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ് പുതിയ തീരുമാനം.
ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും കരാറിെൻറ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറിൽ കക്ഷിയാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിെന തുടർന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.