ദാവോസ്: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത ്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണെന്ന് ശതകോടീശ്വര വ്യവസായി ജോർജ് സോറോസ് . പൗരത്വ ഭേദഗതി നിയമവും ജമ്മു-കശ്മീരിലെ അടിച്ചമർത്തലും ചൂണ്ടിക്കാട്ടിയാണ്, സ്വി റ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ജോർജ് സോറോസ് മോദ ി സർക്കാറിനെ വിമർശിച്ചത്.
നിക്ഷേപകനും ആഗോള വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട് സ്വീകരിക്കുന്ന വ്യവസായിയുമായ സോറോസ്, ലോകമെങ്ങും വർധിക്കുന്ന തീവ്ര ദേശീയതയും യുദ്ധോത്സുകതയും തുറന്ന സമൂഹമെന്ന സങ്കൽപത്തിന് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.
‘‘തുറന്ന സമൂഹ സങ്കൽപത്തിന് ഇന്ത്യയിൽ വൻ തിരിച്ചടി നേരിട്ടിക്കുന്നു. ജനാധിപത്യത്തിലൂെട അധികാരമേറ്റ നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാജ്യമായി പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് അർധ സ്വയംഭരണാധികാരമുണ്ടായിരുന്ന കശ്മീരിൽ അടിച്ചമർത്തൽ നയം നടപ്പാക്കുന്നു. പൗരത്വ നിയമത്തിെൻറ പേരുപറഞ്ഞ് ലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ചോദ്യം ചെയ്യുന്നു.’’ -സോറോസ് വിമർശിച്ചു.
പൂർണമായി ഏകാധിപതികളായി മാറിയവരും പതിയെ മാറിക്കൊണ്ടിരിക്കുന്നവരുമാണെന്ന്, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെയും മോദിയെയും പരാമർശിച്ച് സോറോസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.