സോൾ: തുടരെത്തുടരെ മിസൈൽ പരീക്ഷണങ്ങളുമായി ഉറക്കം കെടുത്തുന്ന ഉത്തര കൊറിയക്ക് മറുപടിയായി രണ്ട് യു.എസ് ബോംബർ വിമാനങ്ങൾ കൊറിയൻ മുനമ്പിൽ. വെള്ളിയാഴ്ച വീണ്ടും ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതിനുപിന്നാലെയാണ് കൊറിയൻ മുനമ്പിലൂടെ ബോംബറുകൾ പറന്നത്.
ഇക്കാര്യം യു.എസ് വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ പസഫിക്കിലുള്ള യു.എസ് വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന ബോംബർ വിമാനങ്ങളെ ജപ്പാെൻറയും ദക്ഷിണ കൊറിയയുടെയും യുദ്ധവിമാനങ്ങളും അനുഗമിച്ചതായും റിപ്പോർട്ടുണ്ട്.
ഉത്തര കൊറിയയുടെ മിസൈൽപരീക്ഷണത്തിനുള്ള ശക്തമായ താക്കീതാണിതെന്ന് യു.എസ് വ്യോമസേനവൃത്തങ്ങൾ പറഞ്ഞു. ഉത്തര കൊറിയ പ്രകോപനം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യോമസേന മേധാവി ജനറൽ ടെറൻസ് െജ. ഒഷോനസി മുന്നറിയിപ്പു നൽകി. മേഖലയിലെ സ്ഥിരതക്കും സമാധാനാന്തരീക്ഷത്തിനും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഏതുവിധത്തിലുള്ള ഭീഷണിയും നേരിടാന്‍ തങ്ങൾ സുസജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.