സോൾ: ഉത്തരകൊറിയയുടെ വെല്ലുവിളികൾക്കെതിരെ ശക്തിപ്രകടനമായി യു.എസ്- ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം. തിരിച്ചടി ശക്തമാകുമെന്നും ആണവായുധം പ്രയോഗിക്കുമെന്നുൾപ്പെടെയുള്ള വെല്ലുവിളികളുമായി ഉത്തര കൊറിയ രംഗത്തുവന്നിരുന്നുവെങ്കിലും വകവെക്കാതെയാണ് 17,500 യു.എസ് സൈനികരുടെയും അരലക്ഷം കൊറിയൻ സൈനികരുടെയും പങ്കാളിത്തത്തോടെ സൈനിക പ്രകടനം ആരംഭിച്ചത്. 10 ദിവസം നീണ്ടുനിൽക്കും. അതിർത്തി രാജ്യങ്ങൾക്കിടയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കി ഒാരോ വർഷവും നടക്കുന്ന സൈനികാഭ്യാസത്തിനെതിരെ ഇരു കൊറിയൻ രാജ്യങ്ങളിലും പ്രതിഷേധം ശക്തമാണ്.
യുദ്ധത്തിന് തയാറെടുപ്പായാണ് സൈനികാഭ്യാസമെന്ന് ഉത്തര കൊറിയ ആരോപിക്കുന്നു. എന്നാൽ, പ്രതിരോധ തയാറെടുപ്പുകളുടെ ഭാഗമാണിതെന്നാണ് അമേരിക്കയുടെ വിശദീകരണം. അമേരിക്ക പ്രകോപനം തുടരുകയാണെന്ന് ആരോപിച്ച് അടുത്തിടെ പസഫിക്കിലെ യു.എസ് നിയന്ത്രണത്തിലുള്ള ഗുവാം ദ്വീപ് ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചിരുന്നു. ഇത് പ്രശ്നം വഷളാക്കുമെന്ന് തോന്നിച്ചെങ്കിലും തൽക്കാലം യുദ്ധഭീതി ഒഴിഞ്ഞമട്ടാണ്. വർഷത്തിൽ രണ്ടുതവണയാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നത്. കര, നാവിക, വ്യോമാഭ്യാസങ്ങളും കമ്പ്യൂട്ടർ അനുകരണങ്ങളും സമാനമായി നടക്കും. മറ്റു രാജ്യങ്ങളിലെ പട്ടാളക്കാരും ചില ഘട്ടങ്ങളിൽ ഇതിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.