മെൽബൺ: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസുകളിൽ വത്തിക്കാൻ ട്രഷറർ കർദ്ദിനാൾ ജോർജ് പെൽ വിചാരണ നേരിടണമെന്ന് മെൽബൺ കോടതി. മെൽബൺ മജിസ്ട്രേറ്റ് ബെലിൻഡ വാലിങ്ടണ്ണാണ് നിർണായക വിധി പുറപ്പെടുവിച്ചത്. മാർച്ചിൽ കേസിലെ വാദങ്ങൾ പൂർത്തിയായിരുന്നു. കാത്തലിക് ചർച്ചിലെ മുതിർന്ന അംഗങ്ങളിലൊന്നാണ് ജോർജ് പെൽ.
പെല്ലിനെതിരെ നിർണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ്കോടതി ഉത്തരവ്. എന്നാൽ പെല്ലിനെതിരായ ചില കുറ്റങ്ങൾ കോടതി ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെൽ വിധി വരുേമ്പാൾ നിർവികാരനായിരുന്നു. കേസ് പരിഗണിക്കുന്ന സമയത്തെല്ലാം താൻ നിരപരാധിയായിരുന്നുവെന്ന് പെൽ അവകാശപ്പെട്ടിരുന്നു.ആസ്ട്രേലിയ വിടുന്നത് പെല്ലിന് വിലക്കുണ്ട്.
മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന കേസുകളിൽ വിചാരണ നേരിടണമെന്നാണ് കോടതി ഇപ്പോൾ പെല്ലിനോട് നിർദേശിച്ചിരിക്കുന്നത്. 1970ൽ റൂറൽ വിക്ടോറിയയിൽ വെച്ചും 1990ൽ പാട്രിക് കത്ത്ഡ്രീഡൽ ചർച്ചിൽ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ് ഇപ്പോൾ പെല്ലിന് കുരുക്കായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.