ലണ്ടൻ: വടക്കൻ ലണ്ടനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി ഒരാൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം അർധരാത്രി 12.20ഒാടെയാണ് സംഭവം. ഫിൻസ്ബറി പാർക്ക് പള്ളിയിൽ റമദാെൻറ ഭാഗമായി പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നു. അപകടത്തിെൻറ ഉത്തരവാദികളിൽ ഒരാെള പൊലീസ് പിടികൂടിയിട്ടുണ്ട്.
െഹലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തെ ഗതാഗതം പൊലീസ് തടഞ്ഞു.
മുസ്ലിംകളെ ലക്ഷ്യം വെച്ചു നടന്ന ആക്രമണമാണെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്ലിം കൗൺസിലിൽ മേധാവി ഹാരുൺ ഖാൻ പറഞ്ഞു. എന്നാൽ ഇത് െപാലീസ് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.