കറാക്കസ്: രാജ്യത്തെ ഭരണഘടന മാറ്റിയെഴുതാനുള്ള പ്രസിഡൻറ് നികളസ് മദൂറോയുടെ നീക്കത്തിനെതിരെ വെനിസ്വേലയിൽ പ്രതിപക്ഷ വോെട്ടടുപ്പ് നടന്നു. മദൂറോയുടെ ജനപിന്തുണ എത്രത്തോളമുണ്ടെന്ന് അളക്കാനാണ് വോെട്ടടുപ്പ്. എന്നാൽ, ഇതിന് സർക്കാർ അനുമതി നൽകിരുന്നില്ല.
രാവിലെ ഏഴിന് ആരംഭിച്ച വോെട്ടടുപ്പിൽ നിരവധി പേർ വോട്ടവകാശം വിനിയോഗിച്ചതായി പ്രതിപക്ഷ സഖ്യമായ ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ടബ്ൾ അറിയിച്ചു. 1.1 േകാടി പേർ വോട്ടുചെയ്യുമെന്നാണ് പ്രതിപക്ഷത്തിെൻറ കണക്കുകൂട്ടൽ.
വെനിസ്വേലയുടെ രാഷ്ട്രീയ അന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇൗ മാസം അവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തി ഭരണഘടന മാറ്റിയെഴുതാൻ മദൂറോ പദ്ധതിയിട്ടിരുന്നു. ജൂലൈ 30ന് നടക്കുന്ന വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ പ്രതിപക്ഷം അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സർവേയിൽ 80 ശതമാനം വെനിസ്വേലക്കാരും മദുറോക്ക് എതിരാണെന്നാണ്.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. ഏപ്രിൽ മുതൽ തുടങ്ങിയ പ്രക്ഷോഭത്തിൽ മാത്രം നൂറോളം പേർ ജീവൻ വെടിഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയും പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടുന്നുണ്ട്. ഏകാധിപത്യത്തിനനുകൂലമായി ഭരണഘടന മാറ്റിയെഴുതാനുള്ള മദൂറോയുടെ ശ്രമം തടയുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.