കോവിഡ്-19 ബാധിതനായി ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറ ിസ് േജാൺസൺ. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം സുഖംപ്രാപിച്ച് തിരിച്ചെത്തിയിരിക്കുന്നു. ആശുപത്രി വിട്ടതി നു പിന്നാലെ, തെൻറ ജീവൻ രക്ഷിച്ച രാജ്യത്തെ ചികിത്സാ സംവിധാനങ്ങളെയും ശുശ്രൂഷിച്ച ഡോക്ടർമാരെയും നഴ്സുമാരെ യുമൊക്കെ (രണ്ടു നഴ്സുമാരെ അദ്ദേഹം പ്രത്യേകം പരാമർശിക്കുന്നു) പ്രകീർത്തിച്ച് ബോറിസ് ജോൺസൺ നൽകിയ വിഡിയോ സന്ദേശത്തിെൻറ പൂർണരൂപം...
‘‘ഒരാഴ്ചക്കുശേഷം ഞാൻ ഇന്ന് ആശുപത്രിവിട്ടു. എൻ.എച്ച്.എസ് (നാഷനൽ ഹെൽത ്ത് സർവിസ്) ആണ് എെൻറ ജീവൻ രക്ഷിച്ചത്. അതിൽ സംശയമൊന്നുമില്ല.അവരോട് വാക്കുകളിൽ കടപ്പാട് അറിയിക്കുക ദു ഷ്കരമാണ്. എന്നാൽ, അതിനുമുമ്പ് യു.െകയിലുള്ള മുഴുവൻ ആളുകളോടും എെൻറ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. നിങ് ങൾ നടത്തുന്ന ശ്രമങ്ങളും ത്യാഗവുമൊക്കെ അത്രയേറെയാണ്.
സൂര്യൻ പുറത്തെത്തുകയും നിങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിലായിരിക്കുകയും ചെയ്യുേമ്പാൾ, ലോകം മുഴുവൻ അതിെൻറ മനോഹാരിതയിൽ നിൽക്കെ പുറംകാഴ്ചകൾ നിങ്ങളെ മാടിവിളിക്കുേമ്പാൾ, സാമൂഹിക അകലം പാലിക്കേണ്ടതിെൻറ നിയമവശങ്ങൾ പിന്തുടരുകയെന്നത് എത്ര കടുപ്പമേറിയതാണെന്ന് ഞാൻ ഊഹിക്കുന്നുണ്ട്. എന്നിട്ടും രാജ്യത്തെ ദശലക്ഷക്കിനാളുകൾ ശരിയായ ദിശയിൽതന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ സമ്പർക്ക വിലക്കിെൻറ ചിട്ടവട്ടങ്ങൾ പാലിക്കുന്നു.
കൊറോണ ൈവറസിനെതിരായ അവിശ്വസനീയ പോരാട്ടത്തിൽ നമ്മൾ പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. മുഴുവനായും മനസ്സിലാക്കാത്ത ഒരു ശത്രുവിനെതിരെ നമ്മൾ മുെമ്പാരിക്കലും ഏറ്റുമുട്ടിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് പ്രതിസന്ധികൾ മറികടന്നതുപോലെ രാജ്യം ഒത്തൊരുമിച്ച് അവസരത്തിനൊത്തുയർന്ന് ഈ വെല്ലുവിളിയും മറികടക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ഒരാഴ്ചക്കാലം എൻ.എച്ച്.എസ് എന്തുമാത്രം സമ്മർദത്തിലായിരുന്നെന്ന് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. ഡോക്ടർമാരുടേതും നഴ്സുമാരുടേതും മാത്രമല്ല, മുഴുവൻ ആളുകളുടെയും മനോധൈര്യം ഞാൻ നേരിട്ടുകണ്ടു. ക്ലീൻചെയ്യുന്നവരും പാചകക്കാരും ആേരാഗ്യ പ്രവർത്തകരുമടക്കം എല്ലാവരും ഈ പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു. ആ ധീരതയോടും അർപ്പണബോധത്തോടും കർമനിരതയോടും ഏറെ നന്ദിയുണ്ട്. ആ സ്നേഹമാണ് നമ്മുടെ ആരോഗ്യ സംവിധാനത്തെ അജയ്യരാക്കി മാറ്റുന്നത്.
അത്രയധികം മിടുക്കരായ, അവരുടെ മേഖലകളിലെ സമുന്നതരായ ഡോക്ടർമാരോട് എെൻറ കൃതജ്ഞത അറിയിക്കട്ടെ..കുറച്ചുദിവസങ്ങൾക്ക് മുമ്പ് അവരെടുത്ത നിർണായകയ തീരുമാനങ്ങൾക്ക് ശേഷിക്കുന്ന ജീവിതത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളുമായ ഒരുപാട് നഴ്സുമാരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രയും ആശ്ചര്യജനകമായ രീതിയിലാണ് അവരെന്നെ പരിചരിച്ചത്. പല പേരുകളും വിട്ടുപോയാൽ എന്നോട് പൊറുക്കണം..എങ്കിലും പോ ലിങ്, ഷാനോൺ, എമിലി, ഏയ്ഞ്ചൽ, കോണി, ബെക്കി, റേച്ചൽ, നിക്കി, ആൻ എന്നിവരോട് എെൻറ അളവറ്റ നന്ദി അറിയിക്കുകയാണ്.
എന്നാൽ, രണ്ടു നഴ്സുമാരുടെ പേരുകൾ ഞാൻ പ്രത്യേകം പരാമർശിച്ചാൽ മറ്റുള്ളവർക്കെന്നോട് പരിഭവമുണ്ടാകിെല്ലന്ന് കരുതട്ടെ. കാര്യങ്ങൾ ഏതുഭാഗത്തേക്കും മാറിമറിയാമെന്ന ഘട്ടത്തിൽ 48 മണിക്കൂർ എെൻറ കിടക്കക്കരികിലിരുന്ന് അത്രയേറെ ശ്രദ്ധയോടെ എന്നെ പരിചരിച്ചവരാണവർ. ന്യൂസിലൻഡിൽനിന്നുള്ള ജെന്നി മക്ഗീയും പോർചുഗലിൽ പോർട്ടോക്കടുത്തുള്ള ലൂയിസ് പിതാർമയുമാണവർ. ഒടുവിൽ, എെൻറ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ തുടങ്ങിയത് രാത്രിയിെല ഓരോ നിമിഷങ്ങളിലുമടക്കമുള്ള അവരുടെ കരുതലും നിരീക്ഷണവും പരിചരണവും കാരണമാണ്. എന്നെക്കുറിച്ച് ചിന്തിക്കുകയും എന്നെ ശുശ്രൂഷിക്കുകയും ചെയ്ത അവർ എനിക്കുവേണ്ടി ഇടപെടൽ ആവശ്യമായ സന്ദർഭങ്ങളിലൊക്കെ അതു ചെയ്തു.
രാജ്യത്തുടനീളം 24 മണിക്കൂറും ആയിരക്കണക്കിന് എൻ.എച്ച്.എസ് ജീവനക്കാർ ജെന്നിയെയും ലൂയിസിനെയും പോെല അതേ കരുതലും ചിന്തകളുമായി കർമനിരതരാണ്. അതുകൊണ്ടാണ് നമ്മളൊരുമിച്ച് കൊറോണ ൈവറസിനെ കീഴ്പെടുത്തുമെന്ന് ഞാൻ ഉറപ്പുപറയുന്നത്. എൻ.എച്ച്.എസ് രാജ്യത്തിെൻറ ഹൃദയതാളമായതുകൊണ്ടുതന്നെ ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കും. ഏറ്റവും മികച്ച ഈ ആരോഗ്യ സംവിധാനം സ്നേഹത്താൽ കരുത്താർജിച്ചതാണ്.
അതുകൊണ്ട് എൻ.എച്ച്.എസിന് എേൻറയും നമ്മൾ എല്ലാവരുടെയും നന്ദി അർപ്പിക്കുന്നു...സാമൂഹിക അകലം പാലിക്കാൻ ഓർമിക്കുക...വീട്ടിൽ കഴിയുക..ആേരാഗ്യ സംവിധാനത്തെ കാത്തുസൂക്ഷിക്കുക..ജീവൻ സംരക്ഷിക്കുക...’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.