ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനും മകൾക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിെൻറ എല്ലാ ഉത്തരവാദിത്തവും പ്രസിഡൻറ് വ്ലാദിമിർ പുടിനാണെന്ന് ബ്രിട്ടീഷ് സുരക്ഷ മന്ത്രി ബെൻ വാലസ്. രണ്ട് റഷ്യൻ സൈനികരാണ് സ്ക്രിപലിനെ വധിക്കാൻ നൊവിചോക് എന്ന മാരക രാസായുധം പ്രയോഗിച്ചതെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു.
പുടിെൻറ സമ്പൂർണ നിയന്ത്രണത്തിലുള്ള രാജ്യത്ത് അദ്ദേഹമറിയാതെ ആർക്കും വിരലനക്കാൻ പോലുമാവില്ലെന്നും ബി.ബി.സി റേഡിയോക്കു നൽകിയ അഭിമുഖത്തിൽ വാലസ് ചൂണ്ടിക്കാട്ടി. രാസായുധാക്രമണത്തിെൻറ ഏറ്റവും പുതിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കെയാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.