ജനീവ: കോവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറസ്ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്ന സാഹചര്യത്തിലാണ് വൈറസിെൻറ രണ്ടാംവരവ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അതിരൂക്ഷമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ മുന്നറിയിപ്പുനൽകിയത്.
നിലവിൽ വൈറസ്ബാധിതരുടെ എണ്ണത്തിൽ റഷ്യെയ മറികടന്ന് അമേരിക്കയുടെ തൊട്ടുപിറകിലാണ് ബ്രസീലിെൻറ സ്ഥാനം. ഈ നിലയിൽപോയാൽ ആഗസ്റ്റോടെ ബ്രസീലിൽ ഒന്നേകാൽ ലക്ഷം പേരെങ്കിലും കോവിഡ് മൂലം മരണപ്പെടുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ നടത്തിയ പഠനത്തിലെ വിലയിരുത്തൽ. നിലവിൽ ബ്രസീലിൽ കോവിഡ് മരണം 24,512 ആണ്. എന്നാൽ, ആഗസ്റ്റോടെ മരണനിരക്ക് അഞ്ചിരട്ടി വർധിച്ചേക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു.
അമേരിക്കയെ പിന്നിലാക്കി ഒറ്റദിവസം ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായും ബ്രസീൽ മാറിയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം ബ്രസീലിൽ 807 പേർ കോവിഡ് മൂലം മരിച്ചു. ഇതേദിവസം, അമേരിക്കയിലെ മരണനിരക്ക് 620 ആയിരുന്നു. പെറു, ചിലി എന്നീ രാജ്യങ്ങളിലും കോവിഡ്ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (പി.എച്ച്.ഒ) ഡയറക്ടർ പറഞ്ഞു.
ഈ സാഹചര്യത്തിൽ ധിറുതിപിടിച്ച് ലോക്ഡൗൺ പിൻവലിക്കരുതെന്നും അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും പി.എ.എച്ച്.ഒ തലവൻ മുന്നറിയിപ്പുനൽകി. ചൊവ്വാഴ്ചത്തെ കണക്കുകൾപ്രകാരം ചിലിയിൽ 77,961 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 806 ആണ്. രാജ്യത്തെ ഊർജമന്ത്രിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.