ന്യൂയോർക്: വ്യാജവാർത്താപ്രചാരണം തടയുന്നതിന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഉപയോക്താക്കളുടെ സഹായംതേടി. വിശ്വാസയോഗ്യമായ വാർത്താസ്രോതസ്സുകളെ റേറ്റിങ് നടത്താനാണ് ഉപയോക്താക്കേളാട് സുക്കർബർഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം, വാർത്തകളുടെ സ്രോതസ്സ് വിശ്വാസയോഗ്യമാണെന്ന് കരുതുന്നുണ്ടോ എന്ന് ഫേസ്ബുക്ക് ഉപേയാക്താക്കേളാട് ചോദിക്കും. ഇതനുസരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്താസ്രോതസ്സുകളുടെ റാങ്ക് പട്ടിക തയാറാക്കും. വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽനിന്നാണ് വാർത്തകൾ സ്വീകരിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്താനാണ് ആഗ്രഹിക്കുന്നതെന്ന് സുക്കർബർഗ് പറഞ്ഞു.
‘‘വ്യാജവും തെറ്റിദ്ധാരണജനകവുമായ വാർത്തകൾ ഇന്ന് പെരുകുകയാണ്. വിവരങ്ങളുടെ കൈമാറ്റത്തിന് സമൂഹമാധ്യമങ്ങൾ വലിയരീതിയിൽ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകം നേരിട്ടില്ലെങ്കിൽ, നമ്മളും വ്യാജവാർത്തകൾ ഏറ്റുപിടിക്കും’’ -സുക്കർബർഗ് പറഞ്ഞു.
സുക്കർബർഗിെൻറ ആശയത്തിന് സമ്മിശ്രപ്രതികരണമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. നീക്കത്തെ ചിലർ പുകഴ്ത്തിയപ്പോൾ, മറ്റു ചിലർ നടപടിയുടെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ചു. കുറേയാളുകൾ പിന്തുണക്കുന്നതുകൊണ്ട് മാത്രം തെറ്റായ സ്രോതസ്സുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.