ഡെന്മാര്‍ക്കില്‍ വനിതാ പ്രധാനമന്ത്രി

കോപന്‍ഹേഗൻ: ഡെന്മാര്‍ക്കില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാർ രൂപവത്​കരിച്ചു. ഇടതു പിന്തുണയേ ാടെ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്‌സണി​​െൻറ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപവത്​കരിച്ചത്​. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 41 കാരിയായ മെയ്‌റ്റെ ഫ്രെഡറിക്‌സണ്‍.

ജൂൺ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ്​ സഖ്യസർക്കാറുണ്ടാക്കിയത്​. 179 അംഗ പാർലമ​െൻറിൽ 91സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. കുടിയേറ്റവിരുദ്ധത പുലർത്തുന്ന ഡാനിഷ് പീപ്​ള്‍സ് പാര്‍ട്ടിക്ക്​ പകുതി സീറ്റും നഷ്​ടമായി.

Tags:    
News Summary - women prime minister in denmark -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.