ലോകത്തെ ശക്തരായ നേതാക്കളിൽ ഒന്നാം സ്ഥാനം പുടിന്​: മോദി ഒമ്പതാമൻ

ന്യൂയോർക്ക്​: ഫോര്‍ബ്‌സ് മാസികയുടെ ലോകത്തെ ശക്തരുടെ പട്ടികയില്‍ റഷ്യൻ പ്രസിഡൻറ്​ വ്‌ളാദിമിര്‍ പുടിൻ ഒന്നാം സ്ഥാനത്ത്​. 64 കാരനായ തുടർച്ചയായ നാലാം തവണയാണ്​ പുടിൻ ഫോർബ്​സ്​ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്​. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്  ഡൊണൾഡ്​ ട്രംപാണ്​ രണ്ടാം സ്ഥാനത്തുള്ളത്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​  ഒമ്പതാം സ്ഥാനമാണുള്ളത്​. ജർമൻ ചാൻസിലർ ആംഗല മെർക്കാലാണ്​ മൂന്നാം സ്ഥാനത്തുള്ളത്​.

‘‘ലോകത്തി​െൻറ എല്ലാ കോണുകളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ്​ പുടിൻ. ജന്മനാടു മുതൽ സിറിയയിലും  അമേരിക്കയിലും വരെ അദ്ദേഹം ത​െൻറ ശക്തമായ സാന്നിധ്യം അറിയിച്ചു’’– ഫോർബ്​സ്​ മാഗസിൻ വ്യക്തമാക്കി.

ലോകത്തെ 74 ശക്തരായ വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയാറാക്കിയത്. ഒബാമ 48 ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷ് അംബാനി 38 ാം സ്ഥാനത്തുണ്ട്‌.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല 51 ാം സ്ഥാനത്തും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 57 ാം സ്ഥാനത്തുമാണ്.

പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ

1. വ്‌ളാദിമിര്‍ പുടിൻ –റഷ്യൻ പ്രസിഡൻറ്​
2.ഡൊണള്‍ഡ് ട്രംപ്– നിയുക്ത അമേരിക്കൻ പ്രസിഡൻറ്​
3.ആംഗല ​െമര്‍ക്കൽ– ജർമൻ ചാൻസിലർ
4.ഷീ ജിന്‍ പിങ്–  ചൈനീസ്​ പ്രസിഡൻറ്​
5.ഫ്രാന്‍സിസ് മാര്‍പ്പാപ്പ
6. ജാനേറ്റ് യെല്ലൻ–  ഫെഡറൽ റിസർവ്​ അധ്യക്ഷ
7.ബില്‍ ഗേറ്റ്‌സ്– മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ
8.ലാരി പേജ്– ഗൂഗിൾ സഹസ്ഥാപകൻ
9.നരേന്ദ്ര മോദി– ഇന്ത്യൻ പ്രധാനമ​ന്ത്രി
10.മാര്‍ക്ക് സക്കര്‍ബര്‍ഗ്– ഫേസ്​ബുക്ക്​ സ്ഥാപകൻ

Tags:    
News Summary - The World's Most Powerful People- putin won first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.