ലണ്ടൻ: വാട്സ് ആപ്, ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ ഇമോജിയില്ലാത്ത കാര്യത്തെ കുറിച്ച് നമുക്ക് ആലോചിക്കാൻ പോലുമാവില്ല. ലോകത്തെ ആദ്യത്തെ ഇമോജിക്ക് 3700 ഒാളം വർഷം പഴക്കമുണ്ടത്രെ. സിറിയൻ അതിർത്തിക്കടുത്ത തുർക്കിയിലെ പൗരാണിക നഗരമായ കാർകമിഷിൽ ഖനനം നടത്തിയപ്പോഴാണ് ചരിത്രകുതുകികൾക്ക് ഇമോജിയുടെ ചിത്രമുള്ള കളിമൺപാത്രത്തിെൻറ ചെറിയൊരു കഷ്ണം കിട്ടിയത്.
കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ചെറിയ കുത്തുകളുള്ള ചിരിക്കുന്നത് സൂചിപ്പിക്കാൻ അർധവൃത്താകൃതിയിലുള്ള വരയുമുള്ള ഇമോജിയായിരുന്നു അത്. ബി.സി 1700 ൽ നിർമിച്ചതാണീ മൺപാത്രമെന്നാണ് കരുതുന്നത്. ലോഹത്തിൽ തീർത്ത പൂച്ചട്ടികളും പാത്രങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
ബി.സി ആറാം മില്ലേനിയം മുതൽ മധ്യകാലഘട്ടത്തിെൻറ ആരംഭം വരെ ഇവിടെ ജനങ്ങൾ താമസിച്ചിരുന്നു. നിയോ അസീറിയൻ, റോമൻ, ഹിറ്റീസ് വിഭാഗത്തിൽപെട്ടവരായിരുന്നു ഇവിടെ വസിച്ചിരുന്നതെന്നും ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഇറ്റാലിയിലെ ബൊലോഗ്ന യൂനിവേഴ്സിറ്റി പ്രഫസർ നിക്കോള മാർഷെട്ടി പറഞ്ഞു.
ചൈന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.