ബ​ശ്ശാ​ർ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചു

പാരിസ്: സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദി​െൻറ സൈന്യം ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ രാസായുധങ്ങൾ പ്രയോഗിച്ചതി​െൻറ തെളിവുമായി ഫ്രഞ്ച് ഇൻറലിജൻസ് ഏജൻസി രംഗത്ത്. ഏപ്രിൽ നാലിന് മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിനിനിടെ സിറിൻ പോലുള്ള നെർവ് ഏജൻറുകൾ ബശ്ശാർ സൈന്യം പ്രയോഗിച്ചതായി പരിശോധനയിൽ വ്യക്തമായി. ഏജൻസി, പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ച ആറ് പേജുള്ള റിപ്പോർട്ട് പുറത്തായിട്ടുണ്ട്. രാസായുധ വർഷത്തിൽ 80ലധികം പേരാണ് കൊല്ലപ്പെട്ടത്.
വ്യോമാക്രമണം നടന്ന മേഖലയിൽനിന്നുള്ള മണ്ണും ചില കെട്ടിടാവശിഷ്ടങ്ങളും ഫ്രഞ്ച് ദൗത്യസംഘം പരിശോധിച്ചിരുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ രക്ത സാമ്പിളുകളും ഇവിടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കി. ഇതിൽ രണ്ടിലും രാസായുധം പ്രയോഗിച്ചതായി മനസ്സിലായിട്ടുണ്ട്. സിറിയൻ ലബോറട്ടറികളിൽനിന്ന് തന്നെയാണ് ഇവ നിർമിച്ചതെന്നും ഇൻറലിജൻസ് കരുതുന്നു. 2013 മുതൽ  ബശ്ശാർ സേന രാസായുധം പ്രയോഗിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - worls news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.