പാരിസ്: നാലാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച് താരമായ ‘സ്പൈഡർമാൻ’ മമൂദു ഗസ്സാക്ക് ഫ്രാൻസ് പൗരത്വത്തിലേക്കുള്ള വാതിലുകൾ തുറന്നു. സംഭവത്തിനുശേഷം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മമൂദുവിന് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതിനു മുന്നോടിയായി ഇൗ 22കാരന് പ്രാദേശിക അധികൃതർ താമസത്തിനുള്ള പെർമിറ്റ് അനുവദിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഫ്രാൻസിൽ അനധികൃതമായി താമസിച്ചുവരുകയായിരുന്നു മാലി വംശജനായ മമൂദു. പൗരത്വത്തിനു പുറമെ പാരിസ് ഫയർ സർവിസിൽ മമൂദുവിന് പരിശീലനം നൽകും. ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.