ലണ്ടൻ: ‘എന്നെ ഫ്രീസറിൽ സൂക്ഷിച്ചാൽ മതി, കുഴിച്ചു മൂടരുത്’. 14 വയസുകാരിയുെട ആഗ്രഹം സഫലീകരിക്കാൻ അനുവാദം നൽകി ലണ്ടൻ ഹൈകോടതി ജഡജ് പീറ്റർ ജാക്സൺ. അർബുദം ബാധിച്ച് മരണാസന്നയായപ്പോൾ പെൺകുട്ടി ജഡ്ജിന് എഴുതിയ കത്തിലെ വാക്കുകളാണിത്.
‘ എനിക്ക് വർഷങ്ങളോളം ജീവിക്കണം. ഭാവിയിൽ അർബുദം പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ജീവിക്കാൻ കഴിയണം.
ഞാൻ മരിച്ചാൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുക. എന്നാൽ നൂറുവർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും ലോകം ഇൗ രോഗത്തെ തോൽപ്പിക്കുേമ്പാൾ എനിക്ക് വീണ്ടും ഉണരാം.. ’
എന്നായിരുന്നു പെൺകുട്ടിയുടെ കത്തിലെ വാക്കുകൾ.
എന്നാൽ മാതാപിതാക്കൾ ഇത് ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ താത്പര്യത്തിന് വഴങ്ങുകയായിരുന്നു.
താഴ്ന്ന ഉൗഷ്മാവിൽ (–80 ഡിഗ്രി െസൽഷ്യസ് )സൂക്ഷിച്ച ശരീരങ്ങൾ (ക്രയോജനിക്കലി പ്രിസർവ്ഡ്) പിന്നീട് ജീവിതത്തിലേക്ക്തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലർ അങ്ങനെ വിശ്വസിക്കുന്നു.
അവസാനകാലത്ത് പെൺകുട്ടി ഇൻറർനെറ്റിൽ തെരഞ്ഞതും ക്രയോജനിക് പ്രിസർവേഷെൻറ സാധ്യതകളെകുറിച്ചായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ വരുേമ്പാൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവൾ. അതുകൊണ്ടാണ് ‘ ഇൗ അവസരം ഉപയോഗപ്പെടുത്തണ’മെന്ന് അവൾ അവസാന കുറിപ്പ് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.