ഹേഗ്: പ്രമുഖ യുറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനിക്ക കോവിഡ് വാക്സിന്റെ ഉപയോഗം പുനഃരാരംഭിക്കുന്നു. യുറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി. വാക്സിൻ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയില്ലെന്ന് ഏജൻസി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ഹെൽത്ത് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുറോപ്യൻ മെഡിസിൻ ഏജൻസിയും വാക്സിന് അനുമതി നൽകിയത്. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്, പോർച്ചുഗൽ, ലിത്വാനിയ, ലാത്വിയ, സ്ലോവേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്ട്രസെനിക്കയുടെ വാക്സിൻ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
യുറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതിനിടെയാണ് ആസ്ട്രസെനിക്ക വാക്സിന്റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്. പല യുറോപ്യൻ രാജ്യങ്ങളും വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.