ബ്രസൽസ്: അഫ്ഗാനിസ്താൻ വലിയ തകർച്ചയുടെ വക്കിലെന്ന് യു.എൻ മുന്നറിയിപ്പിന് പിന്നാലെ നൂറുകോടി യൂറോ (8700 കോടി രൂപ) പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ. അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജി20 ഉച്ചകോടി ഓൺലൈനായി ചേരുന്നതിനിടെയാണ് പ്രഖ്യാപനം.
വലിയ മാനുഷിക ദുരന്തത്തിെൻറ വക്കിലുള്ള രാജ്യത്തിന് താൽകാലിക ആശ്വാസമായാണ് നടപടിയെന്ന് യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു. നേരത്തെ 25- 30 കോടി യൂറോയും ഇ.യു പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സഹായ സംഘടനകൾ വഴിയാകും ഇവ വിനിയോഗിക്കുന്നതെന്നും ഇ.യു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.