'ഓരോ വോട്ടും എണ്ണണം': ന്യൂയോർക്കിൽ ബൈഡൻ അനുകൂലികളുടെ പ്രതിഷേധം

ന്യൂയോർക്ക്​: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വിജയം അവകാശപ്പെടുന്നതിനിടെ ന്യൂയോർക്കിൽ ​ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ അനുകൂലികളുടെ പ്രതിഷേധം. തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ഓരോ വോട്ടും എണ്ണണമെന്ന്​ ആവശ്യപ്പെട്ടാണ്​ ആയിരത്തോളംപേർ ന്യൂയോർക്കിൽ മാർച്ച്​ സംഘടിപ്പിച്ചത്​.

അതേസമയം പ്രധാന സംസ്​ഥാനങ്ങളിലൊന്നായ മിഷിഗണിൽ വോ​ട്ട്​ എണ്ണുന്നത്​ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ ഡെട്രോയിറ്റിൽ ഡോണൾഡ്​ ട്രംപ്​ അനുകൂലികള​ും പ്രതിഷേധിച്ചു.

ന്യൂയോർക്കിൽ സമാധാനപരമായി അരങ്ങേറിയ പ്രതിഷേധത്തിൽ വാഷിങ്​ടൺ സ്​ക്വയർ പാർക്കിൽ മാർച്ചും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിലെ എല്ലാ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ്​ പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത്​ സ്​ഥലത്ത്​ കർശന പൊലീസ്​ സുരക്ഷയും ഒരുക്കിയിരുന്നു.

തെരഞ്ഞെടുപ്പിലെ എല്ലാ വോട്ടുകളും എണ്ണണമെന്ന്​ ആവശ്യപ്പെട്ട്​ ഡെമോക്രാറ്റിക്​ സ്​ഥാനാർഥികൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഒരോ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തണമെന്ന്​ ആവശ്യവുമായി ​പ്രസഡിൻറ്​ സ്​ഥാനാർഥി ജോ ബൈഡനും വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി കമല ഹാരിസും രം​ഗത്തെത്തുകയായിരുന്നു.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ്​ നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ​പ്രസിഡൻറും റിപ്പബ്ലിക്കൻ സ്​ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപ്​ അറിയിച്ചിരുന്നു. കൂടാതെ വോ​ട്ടെണ്ണൽ അവസാനിപ്പിക്കണമെന്ന്​ ആഗ്രഹിക്കുന്നതായും ട്രംപ്​ പറഞ്ഞിരുന്നു. ഇതി​നെതിരെയാണ് പ്രതിഷേധം.

Tags:    
News Summary - Every Vote must be Counted Thousands Protest In New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.