കാൻബറ/ ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് ഭീകരാക്രമണ കേസിൽ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസ്ട്രേലിയൻ വെള്ള വംശീയവാദി ബ്രെൻറൺ ടെറൻറിെൻറ (29) തടവിന് വൻതുക ചെലവാകുമെന്ന് റിപ്പോർട്ട്.
ഇൗ സാഹചര്യത്തിൽ കുറ്റവാളിയെ ആസ്ട്രേലിയയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഭീകരവാദിക്ക് സുരക്ഷയടക്കം ഒരുക്കുന്നതിന് 50 ദശലക്ഷം ന്യൂസിലൻഡ് ഡോളർ (ഏകദേശം 24.18 കോടി രൂപ) ചെലവുവരുമെന്നും ഇൗ സാഹചര്യത്തിൽ ആസ്േട്രലിയയിലേക്ക് മാറ്റി അവിടെ തടവിൽ പാർപ്പിക്കുകയാണ് വേണ്ടതെന്നും ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് പറഞ്ഞു.
ഭീകരവാദിക്കായി ഇത്രയുംതുക ചെലവാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ടെറൻറിനെ മാറ്റുന്നതിൽ തുറന്നനിലപാടാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചു. എവിടെയാണെങ്കിലും ഭീകരവാദിയെ ഒരിക്കലും തടവിൽനിന്ന് മോചിപ്പിക്കരുത്. വിഷയത്തിൽ ഇരകളുടെ കുടുംബങ്ങളുടെ നിലപാടിനാണ് പ്രഥമ പരിഗണനയെന്നും മോറിസൺ പറഞ്ഞു.
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡനും ടെറൻറിെന കൈമാറാനിടയില്ലെന്ന നിലപാടാണ് വ്യക്തമാക്കിയത്. നിലവിലുള്ള നിയമങ്ങൾ ഇത് അംഗീകരിക്കുന്നില്ലെന്നും ഏതൊരു തീരുമാനവും ഇരകളുടെ കുടുംബങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.