ലാസ് വെഗാസ്: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോട്ടലിനുമുന്നിൽ ടെസ്ല കാർ പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതിയുടെ കുറിപ്പുകൾ അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനം നടത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ച സൈനികൻ കൊളറാഡോ സ്വദേശിയായ 37കാരൻ മാത്യു ലിവൽസ്ബെർഗറുടെ മൊബൈൽ ഫോണിലെ കുറിപ്പുകളാണ് കണ്ടെത്തിയത്.
രാജ്യം നേരിടുന്ന പ്രശ്നങ്ങളിലേക്ക് അമേരിക്കൻ ജനതയുടെ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് പുതുവത്സര ദിനത്തിലെ സ്ഫോടനമെന്ന് കുറിപ്പിൽ മാത്യു പറഞ്ഞു. ഭീകരാക്രമണമല്ല, ഇതൊരു ഉണർത്തലാണ്. ആക്രമണങ്ങളും കാഴ്ചകളും മാത്രമാണ് അമേരിക്കക്കാർ ശ്രദ്ധിക്കുക. തന്റെ നിലപാട് അറിയിക്കാൻ സ്ഫോടക വസ്തുക്കളും പടക്കങ്ങളുമുപയോഗിച്ചുള്ള ശ്രമമല്ലാതെ മറ്റെന്ത് മാർഗമാണുള്ളതെന്നും അയാൾ ചോദിച്ചു. നഷ്ടപ്പെട്ട സഹോദരന്മാരെക്കുറിച്ച് ഓർക്കുന്ന മനസ്സിന് ശാന്തി ലഭിക്കണം. ജീവിതഭാരത്തിൽനിന്ന് മോചനം വേണമെന്നും രണ്ടുതവണ അഫ്ഗാനിസ്താനിൽ സേവനമനുഷ്ഠിച്ച മാത്യു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.