കാബൂൾ (അഫ്ഗാനിസ്താൻ): കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിനു സമീപം ജനവാസ മേഖലയിൽ യു.എസ് വ്യോമാക്രമണം. വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഐ.എസ് ഖുറാസാൻ (ഐ.എസ്-കെ) ചാവേറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് യു.എസ് സേനയുടെ വിശദീകരണം. ലവന്ത് സെക്യൂരിറ്റി ഡിസ്ട്രിക്ടിലെ ഖാജെ ബാഗ്രയിലുള്ള ഗുലൈ പ്രദേശത്തെ ജനവാസ മേഖലയിലാണ് യു.എസ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കുട്ടിയും സ്ത്രീയും മരിച്ചതായും മൂന്നുപേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ആറുപേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വിമാനത്താവളത്തിനുസമീപം നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിനുനേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വക്താവ് ബിൽ അർബനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഒരു ഐ.എസ്-കെ ചാവേർ കൊല്ലപ്പെടുകയും ചെയ്തു. വാഹനത്തിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതാണ് സ്ഫോടനത്തിെൻറ ശക്തിയിൽനിന്ന് മനസ്സിലാക്കുന്നതെന്നും ഭീഷണി അകറ്റാനായെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴസും റിപ്പോർട്ട് ചെയ്തു. യു.എസ് ആക്രമണമാണ് നടന്നതെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് കാബൂൾ വിമാനത്താവളത്തിനു പുറത്തെ കവാടത്തിന് സമീപം ഐ.എസ്-കെ നടത്തിയ സ്ഫോടനത്തിൽ 182 പേർ കൊല്ലപ്പെട്ടിരുന്നു. കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ വ്യോമാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മുതൽ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന സൂചനയാണ് ബൈഡൻ നൽകിയത്. വ്യാഴാഴ്ചത്തെ സ്ഫോടനത്തിൽ 182ഓളം പേരാണ് കൊല്ലപ്പെട്ടത്. 169 അഫ്ഗാൻ പൗരൻമാരും 13 യു.എസ് സൈനികരുമാണ് കൊല്ലപ്പെട്ടത്. 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, വ്യാഴാഴ്ച വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തിയവർക്ക് ശനിയാഴ്ച നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെൻറഗൺ അറിയിച്ചു. യു.എസ് ആക്രമണത്തിൽ ജലാലബാദ് നഗരത്തിൽ കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അേമരിക്കൻ, സഖ്യകക്ഷി സേനകൾ ആഗസ്റ്റ് 31നാണ് അഫ്ഗാനിൽനിന്ന് പൂർണമായി പിന്മാറുന്നത്. ഇതിെൻറ ഭാഗമായി ബ്രിട്ടെൻറ സൈനികർ പൂർണമായും അഫ്ഗാനിൽ നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.