വാഷിങ്ടൺ: സുരക്ഷയേറിയ മാസ്ക് ധരിച്ച് കോവിഡ് വൈറസിനെ തടഞ്ഞുനിർത്തിയാലും കുറച്ചു വൈറസുകളെങ്കിലും ഉള്ളിലേക്കു കടന്നുകൂടി പണി തരുമോ എന്നു ഭയപ്പെടുന്നവർക്ക് ആശ്വാസവാർത്ത.
ഇങ്ങനെ എത്തുന്ന വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ള അതിനൂതന മാസ്ക്കുമായി അമേരിക്കൻ ഗവേഷകർ രംഗത്തെത്തി. മാസ്ക്കിൽ പറ്റിപ്പിടിച്ചുകിടക്കുന്ന വൈറസുകളെയും ഇവ നശിപ്പിക്കും.
തുണിമാസ്ക്കിന് ബദലായി, വൈറസിനെ നശിപ്പിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ പദാർഥങ്ങൾകൊണ്ട് മുഖാവരണങ്ങൾ നിർമിച്ചാണ് പുതിയ കണ്ടെത്തൽ വിജയിപ്പിച്ചിരിക്കുന്നത്. രോഗബാധിതരിൽനിന്ന് വൈറസ് തെറിച്ചുവീണാൽ ഈ മാസ്ക്കിലെ ഒരു ആവരണം ഇവയെ നശിപ്പിക്കുമെന്ന് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകർ 'മാറ്റർ' ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ അവകാശപ്പെട്ടു.
19 ശതമാനം മാത്രം ഫൈബർ സാന്ദ്രതയുള്ളതും തുണിയുടെ സ്വഭാവസവിശേഷതകളില്ലാത്തതുമായ പദാർഥങ്ങൾ കൊണ്ടാണ് ഇവ നിർമിച്ചത്. വിവിധ പരീക്ഷണങ്ങളിലൂടെ തിരഞ്ഞെടുത്ത ആസിഡ് നശീകരണികളായ ഫോസ്ഫോറിക് ആസിഡ്, കോപ്പർ സാൾട്ട് എന്നീ രാസവസ്തുക്കളാണ് ഇതിലുപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.