ലണ്ടൻ: നഗരത്തിലെ ഫ്ലാറ്റിൽ തമിഴ് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 36കാരിയായ പൂർണ കാമേശ്വരി ശിവരാജ്, മൂന്ന് വയസുകാരനായ മകൻ കൈലാശ് കുഹാരാജ് എന്നിവരാണ് ആദ്യംമരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയ ശേഷം ദേഹത്ത് മുറിവേറ്റ പാടുകളുമായി കാണപ്പെട്ട പൂർണയുടെ ഭർത്താവ് കുഹ രാജ് സീത പരാനന്ദനും (42) മരിച്ചു.
പൂർണയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പൊലീസ് ഫ്ലാറ്റിെലത്തിയ സമയം കുഹ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്വഷണ സംഘത്തിെൻറ നിഗമനം. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കുകയുള്ളൂ.
'ഞങ്ങൾ കേസന്വേഷണത്തിെൻറ പ്രാരംഭ ഘട്ടത്തിലാണ്. പൂർണയും കൈലാശും കുറച്ച് സമയങ്ങൾക്ക് മുേമ്പ തന്നെ മരിച്ചിരുന്നു. കൊലപാതകങ്ങളിലേക്കും കുഹയുടെ മരണത്തിലേക്കും നയിച്ച സംഭവങ്ങൾ ഞങ്ങൾ വിശകലനം ചെയ്ത് വരുന്നു' -അന്വേഷണ ഉദ്യോഗസ്ഥനും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടറുമായ സൈമൺ ഹാർഡിങ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ പൂർണയെയും മകനെയും സെപ്റ്റംബർ 21 മുതൽ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച ബന്ധുക്കളിൽ ഒരാളാണ് പൂർണയെയും മകനെയും കുറിച്ച് വേവലാതിപ്പെട്ട് പൊലീസിൽ പരാതി പറഞ്ഞത്. പിന്നാലെ പൊലീസ് നിരവധി തവണ ഫ്ലാറ്റിലെത്തിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല.
തുടർന്നാണ് പൊലീസ് അർധരാത്രിയോടെ വാതിൽ പൊളിച്ച് ഫ്ലാറ്റിനകത്ത് കടന്നത്. പൂർണയുടെയും മകെൻറയും മൃതദേഹം കണ്ടെത്തിയപ്പോൾ ഭർത്താവ് ദേഹത്താകമാനം പരിക്കേറ്റ നിലയിലാണ് കാണപ്പെട്ടത്. വൈകാതെ തന്നെ അയാൾ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.