മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ

ലോകത്തിന്റെ മുത്തശ്ശിക്ക് വിട

മാ​ഡ്രി​ഡ്: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 വ​യ​സ്സാ​യി​രു​ന്നു. ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ച് മ​രി​യ സ്‌​പെ​യി​നി​ലെ ക​റ്റാ​ല​ൻ പ​ട്ട​ണ​മാ​യ ഒ​ലോ​ട്ടി​ലെ ഒ​രു ന​ഴ്‌​സി​ങ് ഹോ​മി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. നീ​ണ്ട ജീ​വി​ത​കാ​ല​ത്ത് ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ, സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര​യു​ദ്ധം, മ​ഹാ​മാ​രി​ക​ളാ​യ സ്പാ​നി​ഷ് പ​ക​ർ​ച്ച​പ്പ​നി​യും കോ​വി​ഡും അ​വ​ർ അ​തി​ജീ​വി​ച്ചു. 113ാമ​ത്തെ വ​യ​സ്സി​ൽ കോ​വി​ഡ് ഭേ​ദ​മാ​യ​തോ​ടെ മ​രി​യ​യു​ടെ പ്ര​തി​രോ​ധ​ശ​ക്തി ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ചു.

യു.​എ​സി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ 1907 മാ​ർ​ച്ച് നാ​ലി​നാ​ണ് മ​രി​യ ജ​നി​ച്ച​ത്. യു.​എ​സി​ലെ സ്പാ​നി​ഷ് കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​ളാ​ണ്. കു​റ​ച്ചു​കാ​ലം ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ ക​ഴി​ഞ്ഞ​ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം സ്​​പെ​യി​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി. സൂ​പ്പ​ർ കാ​റ്റ​ല​ൻ മു​ത്ത​ശ്ശി എ​ന്നാ​ണ് ‘എ​ക്സി’​ൽ അ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് അ​റ്റ്ലാ​ൻ​റി​ക് സ​മു​ദ്രം ക​ട​ന്ന​തി​ന്റെ ഓ​ർ​മ​ക​ൾ ത​നി​ക്കു​ണ്ടെ​ന്ന് ബ്രാ​ന്യാ​സ് പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഫ്ര​ഞ്ച് ക​ന്യാ​സ്ത്രീ ലു​സൈ​ൽ റാ​ൻ​ഡ​ൻ അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് 110 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ മ​രി​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 116 വ​യ​സ്സു​ള്ള ജ​പ്പാ​നി​ലെ തോ​മി​കോ ഇ​തൂ​ക​യാ​ണ് ഇ​നി പ​ട്ടി​ക​യി​ൽ ഒ​ന്നാ​​മ​​ത്.

Tags:    
News Summary - Farewell to the grandmother of the world aged 117

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.