നരേന്ദ്ര മോദി വാഴ്സോയിൽ; 45 വർഷത്തിനുശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

വാഴ്സോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് തലസ്ഥാനമായ വാഴ്സോയിലെത്തി. 45 വർഷത്തിനുശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് മോദിയുടെ സന്ദർശനം. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. പോളണ്ട് ഉപ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപാണ് വാഴ്സോ വിമാനത്താവളത്തിൽ മോദിക്ക് നൽകിയത്. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് മോദിയുടെ സന്ദർശനം.

പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. വാഴ്സോയിലെ ഹോട്ടലിൽ മോദി കുട്ടികളുമായി സംവദിക്കുന്നതിന്‍റെ വിഡിയോകൾ പുറത്തുവന്നു. ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി 23ന് മോദി യുക്രെയ്നിലേക്ക് പോകും.

Tags:    
News Summary - PM Narendra Modi gets grand welcome in Poland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.