ബെർലിൻ: നാറ്റോയിൽ ചേരാൻ ഉറപ്പിച്ച് ഫിൻലൻഡ്. അംഗത്വം ലഭിക്കുന്നതിനായുള്ള അപേക്ഷ ഉടൻ നാറ്റോക്ക് സമർപ്പിക്കും. വാർത്തസമ്മേളനത്തിലാണ് ഫിൻലൻഡ് പ്രസിഡന്റ് സാവുലി നൈനിസ്റ്റോയും പ്രധാനമന്ത്രി സന്ന മരീനും ഇക്കാര്യം വ്യക്തമാക്കിയത്. ഫിൻലൻഡിന്റെയും സ്വീഡന്റെയും അംഗത്വം ചർച്ച ചെയ്യാൻ നാറ്റോ യോഗം ചേർന്നു.
യുക്രെയ്നിൽ റഷ്യക്ക് അടിപതറിയെന്നും അധികം വൈകാതെ യുദ്ധത്തിൽ വിജയിക്കുമെന്നും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മിർസിയ ജിയോണ പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്വീഡനും നാറ്റോ അംഗമാകാൻ സന്നദ്ധരായി നിൽക്കുകയാണ്. സ്വീഡനും ഫിൻലൻഡും കൂടിയെത്തുന്നതോടെ 30 അംഗ നാറ്റോ കൂടുതൽ വിശാലമാകും. റഷ്യയുടെ കടുത്ത പ്രതിഷേധം അവഗണിച്ച് നാറ്റോ അംഗമാകാൻ തയാറാണെന്ന് അടുത്തിടെ ജോർജിയയും പ്രഖ്യാപിച്ചിരുന്നു. അതിനിടെ, 66ാമത് യൂറോവിഷൻ ഗാനമത്സരത്തിൽ യുക്രെയ്ന് വിജയം. റഷ്യൻ അധിനിവേശത്തിനെതിരെ ജനങ്ങളുടെ പിന്തുണ തേടാൻ പ്രതീകാത്മകമായി നടത്തിയ മത്സരമാണിത്.
സ്റ്റെഫാനിയ എന്ന ഗാനവുമായി യുക്രെയ്നിലെ കാലുഷ് ഒർകസ്ട്രയാണ് മത്സരത്തിൽ ജേതാക്കളായത്.
യുദ്ധം തുടങ്ങിയ സമയത്ത് യുക്രെയ്ൻ ജനത ആവേശമാക്കിയ ഗീതമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.