ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വ അപേക്ഷ സമർപ്പിച്ചു

ബ്രസ്സൽസ്: ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയിൽ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും അപേക്ഷ സമർപ്പിച്ചതായി സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം കണക്കിലെടുത്ത് ഇരു രാജ്യങ്ങളും നാറ്റോയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. രാജ്യങ്ങൾ കൂട്ടത്തോടെ നാറ്റോയിൽ അംഗത്വമെടുക്കുന്നത് യൂറോപ്പിന്റെ മുഖഛായ തന്നെ മാറ്റാന്‍ സാധ്യതയുണ്ട്.

ഇരുരാജ്യങ്ങളുടെയും തീരുമാനത്തിനെതിരെ കടുത്ത ഭീഷണിയുമായി റഷ്യ രംഗത്തുവന്നിട്ടുണ്ട്. സ്വീഡന്റെയും ഫിൻലൻഡിന്റെയും തീരുമാനം ഗുരുതര അബദ്ധമാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇടവരുത്തുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യയുമായി 1,300 കി.മീ ദൂരം അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്. സ്വീഡന് റഷ്യയുമായി നാവിക അതിർത്തിയുമുണ്ട്. 30 അംഗ നാറ്റോയിൽ അംഗമാകുന്നതോടെ റഷ്യൻ അതിർത്തികളിലേറെയുംനാറ്റോക്ക് നിയന്ത്രണമുണ്ടാകും.

നാറ്റോയിൽ ചേരാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സാധാരണ നാറ്റോയിൽ അംഗത്വമെടുക്കാന്‍ എട്ട് മുതൽ 12 മാസം വരെ സമയമെടുക്കും. എന്നാൽ റഷ്യയിൽ നിന്ന് നോർഡിക് രാജ്യങ്ങൾ നേരിടുന്ന ഭീഷണി കണക്കിലെടുത്ത് പ്രക്രിയ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Finland, Sweden submit NATO membership application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.