ഫിൻലൻഡ് അതിർത്തിയിൽ സേനയെ വിന്യസിക്കും -പുടിൻ

മോസ്കോ: ഫിൻലൻഡ് അതിർത്തിയിൽ സേനയെ വിന്യസിക്കുമെന്നും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. അവരുടെ തന്നെ രാഷ്ട്രതാൽപര്യം പരിഗണിച്ചാൽ സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേർന്നത് അർഥമില്ലാത്ത നടപടിയാണെന്ന് പുടിൻ കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ രാജ്യങ്ങളോടും റഷ്യയോടും തുല്യ സമീപനം സ്വീകരിച്ചിരുന്ന ഫിൻലൻഡ് യുക്രെയ്ൻ യുദ്ധത്തോടെ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അവർക്ക് അംഗത്വം ലഭിച്ചത്. 

Tags:    
News Summary - Finland will deploy troops on the border - Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.