നെയ്റോബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിൽ തീപിടിത്തം. 500ഒാളം വോളൻറിയേർസ് തീ അണക്കാൻ ശ്രമിക്കുന്നതായി ടാൻസാനിയൻ അധികൃതർ അറിയിച്ചു. കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് തീ പടരുന്നത് കാണാനാകും.
ഏകദേശം 28 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലെ സസ്യജാലങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. കിഫുനിക പർവത നിരയിലാണ് തീപിടിത്തം. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വടക്ക് കിഴക്കൻ ടാൻസാനിയയിലെ അഗ്നിപർവതമാണ് കിളിമഞ്ചാരോ. 5926 മീറ്ററാണ് കൊടുമുടിയുടെ ഉയരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.