ബെയ്ജിങ്: ചൈനീസ് സർക്കാർ ഉയിഗൂർ മുസ്ലിം വംശഹത്യ നടത്തിയതായി യു.എസ് വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ട്. ഉയിഗൂർ വിഷയം കൈകാര്യം ചെയ്യുന്നതിൽ യുനൈറ്റഡ് നേഷൻ നിർദേശങ്ങളെല്ലാം ചൈന കാറ്റിൽപറത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സിൻജിയാങ് പ്രവിശ്യയിലുള്ള മുസ്ലിംകൾക്കുനേരെ ഭരണകൂടം അതിക്രൂരമായ വംശഹത്യ രീതികളാണ് കൈക്കൊണ്ടത്. 2014ൽ 'ഭീകരതക്കെതിരായ ജനങ്ങളുടെ യുദ്ധം' എന്നുപേരിട്ട് പ്രസിഡൻറ് ഷി ജിൻ പിങ്, സിൻജിയാങ്ങിൽ തുടങ്ങിവെച്ച അക്രമങ്ങളുടെ ലക്ഷ്യം മുസ്ലിം വംശഹത്യയായിരുന്നു എന്ന് റിപ്പോർട്ട് പറയുന്നു.
കൂട്ടത്തോടെ തടവിലിടൽ, നേതാക്കളെ കൊലപ്പെടുത്തൽ, നിർബന്ധിത വന്ധ്യംകരണം, കുട്ടികളെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തൽ, തുർക്കി മുസ്ലിം സംഘത്തിെൻറ സ്വത്വം നശിപ്പിക്കൽ, പള്ളികൾ തകർക്കൽ എന്നിവ വംശഹത്യയുടെ ഭാഗമായി അരങ്ങേറി. ആയിരക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കി. അമേരിക്ക, കാനഡ, ഡച്ച് എന്നീ രാജ്യങ്ങൾ ചൈനീസ് സർക്കാർ നടത്തുന്നത് വംശഹത്യയാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വംശഹത്യക്ക് നേരിട്ട് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്ക് യു.എസ് ഉപരോധവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകളെ ചൈന തള്ളി. തീവ്രവാദത്തിെൻറ പരിശീലന കേന്ദ്രങ്ങളാണ് തങ്ങൾ സിൻജിയാങ്ങിൽ ആക്രമിച്ചതെന്ന് ചൈന അറിയിച്ചു.
സിൻജിയാങ്ങിൽ വംശഹത്യയോ മതപരമായ അടിച്ചമർത്തലോ നടന്നിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എൻ മനുഷ്യാവകാശ സമിതിയെ അറിയിച്ചു. കൂട്ടത്തോടെ തടവിലാക്കിയതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടതായി തെളിവുകൾ ഉദ്ധരിച്ച് വിദഗ്ധ സംഘം ചൂണ്ടിക്കാണിച്ചു. ഉയിഗൂർ ക്യാമ്പുകൾക്കകത്തും പുറത്തും സ്ത്രീകൾ വ്യാപകമായി അധികൃതരാൽ ബലാത്സംഗത്തിന് ഇരയായി. സ്ത്രീകളെ നിർബന്ധിച്ച് വന്ധ്യംകരണത്തിന് ഇരയാക്കി. 2019ൽ മാത്രം സിൻജിയാങ്ങിൽ 80 ശതമാനം വന്ധ്യംകരണം നടപ്പാക്കുക എന്നതായിരുന്നു ചൈനയുടെ തീരുമാനം. 2015-18 കാലയളവിൽ ജനസംഖ്യ വളർച്ചനിരക്ക് പ്രദേശത്ത് 84 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. കശ്ഗർ നഗരത്തിൽ 18 അനാഥാലയങ്ങൾ നിർമിച്ച് കുട്ടികളെ കുടുംബങ്ങളിൽ നിന്നകറ്റി അവിടെ പാർപ്പിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വംശഹത്യ നടപ്പാക്കിയത്. 'കാൻസർ ഉന്മൂലനം ചെയ്യുക, അവരെ പൂർണമായും തുടച്ചുനീക്കുക, അവരുടെ വേരും ശാഖയും നശിപ്പിക്കുക, ഒരു കരുണയും വേണ്ട' എന്നെഴുതിയ ചൈനീസ് സർക്കാർ ഉത്തരവും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.