ഹോചിമിൻ സിറ്റി: കോവിഡ് ക്വാറന്‍റീൻ വ്യവസ്ഥകൾ തെറ്റിച്ച് രോഗം പരത്തിയതിന് വിയറ്റ്നാമിൽ യുവാവിന് അഞ്ച് വർഷം ജയിൽ ശിക്ഷ. മഹാമാരി പരത്തിയെന്ന കുറ്റത്തിന് 28കാരനായ ലെ വാൻ ട്രിയെയാണ് ശിക്ഷിച്ചത്.
ഹോചിമിൻ സിറ്റിയിൽ നിന്ന് കാ മാവുവിലെത്തിയ ട്രി 21 ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞിരുന്നില്ല. സമാനമായ കുറ്റത്തിന് വിയറ്റ്നാമിൽ തന്നെ മറ്റ് രണ്ടുപേരെയും രണ്ട്, ഒന്നര വർഷങ്ങൾ വീതം ജയിലിലിടാൻ വിധിച്ചു. ആദ്യ തരംഗത്തെ വിജയകരമായി പ്രതിരോധിച്ച വിയറ്റ്നാം കോവിഡ് വീണ്ടുമെത്തിയതോടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു.
കൂട്ട പരിശോധന, കോൺടാക്ട് േട്രസിങ്, അതിർത്തികളിലെ പഴുതടച്ച നിയന്ത്രണങ്ങൾ, കർശനമായ ക്വാറന്‍റീൻ വ്യവസ്ഥ എന്നിവ കാരണമാണ് വിയറ്റ്നാം കോവിഡിനെതിരെ പിടിച്ച് നിന്നത്. എന്നാൽ ഇൗ വർഷം ഏപ്രിലിന് ശേഷമാണ് രാജ്യത്ത് കാര്യങ്ങൾ വീണ്ടും വഷളാകാൻ തുടങ്ങിയത്. രാജ്യത്ത് ഇതുവരെ 5.36 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. 13,385 പേർ ഇതുവരെ മഹാമാരി ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.