സാ​ങ്കേതിക തകരാർ: യു.എസിൽ വിമാന സർവീസുകൾ തടസപ്പെട്ടു

വാഷിങ്ടൺ: സാ​ങ്കേതിക തകരാറിനെ തുടർന്ന് യു.എസിൽ വിമാനസർവീസുകൾ വ്യാപകമായി തടസപ്പെട്ടു. ആഭ്യന്തര വിമാന സർവീസുകൾ പൂർണമായും തടസപ്പെട്ടിട്ടുണ്ട്. തകരാറിനെ തുടർന്ന് സർവീസുകൾ ഒമ്പത് മണി വരെ നിർത്തിവെച്ചു. ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷനാണ് സാ​ങ്കേതിക തകരാർ സംബന്ധിച്ച് അറിയിപ്പ് നൽകിയത്.Flights across US disrupted by technical glitch

പൈലറ്റിനും മറ്റ് ജീവനക്കാർക്കും മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനത്തിനാണ് തകരാർ സംഭവിച്ചതെന്നാണ് സൂചന. ഇതുമൂലം അപകടവിവരമോ എയർപോർട്ടിലെ മാറ്റങ്ങളോ വിമാനത്തിലെ ജീവനക്കാരെ അറിയിക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

പ്രാദേശിക സമയം 6.30നുള്ളിൽ 760 വിമാനങ്ങൾ വൈകിയിട്ടുണ്ട്. വിമാനങ്ങൾ വൈകിയ വിവരം യുണൈറ്റ് എയർലൈൻ സ്ഥിരീകരിച്ചിട്ടുണ്ട്.. ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ലോസ് എഞ്ചലസ് എയർപോർട്ട് ട്വീറ്റ് ചെയ്തു. വിമാനങ്ങൾ വൈകിയതിൽ പരാതിയുമായി പല യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്.  

Tags:    
News Summary - Flights across US disrupted by technical glitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.