‘ടണലുകളിൽ കടൽജലം കയറ്റുന്നത് വിനാശകരമാകും’

ദോഹ: ഹമാസ് തുരങ്ക ശൃംഖലയിൽ സമുദ്രജലം പമ്പ് ചെയ്ത് നിറക്കുന്നത് പരിസ്ഥിതിക്കും ഗസ്സയിലെ ശുദ്ധജല ലഭ്യതക്കും വിനാശകരമായ പ്രത്യാഘാതം സൃഷ്ടിക്കു​മെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ താമിർ ഖർമൂത്ത്. ഹമാസ് പോരാളികളെ തുരത്താൻ വെള്ളം അടിച്ചുകയറ്റാൻ തുടങ്ങിയെന്നും ഈ പ്രക്രിയയ്ക്ക് ആഴ്ചകൾ എടുത്തേക്കുമെന്നും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലും എ.ബി.സി ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വെള്ളം ഭൂഗർഭജലവുമായി കലർന്നാൽ ഗസ്സക്കാർക്ക് കുടിവെള്ള ലഭ്യത പോലും ഇല്ലാതാകും. കിണറുകളിൽ ഉപ്പുവെള്ളം കലരാനും ഇടയാക്കും.

‘ഇസ്രായേൽ സ്ഥാപിതമായ കാലം മുതൽ ഗസ്സയിലൂടെ ‘വാദി ഗസ്സ’ എന്ന പേരിൽ പ്രധാന നദി ഒഴുകിയിരുന്നു. എന്നാ​ൽ, ഇസ്രായേൽ ഈ നദിയുടെ ഒഴുക്ക് തടയുകയും ഗസ്സയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ഇത് ഇല്ലാതാക്കുയും ചെയ്തു. വളരെ ചെറിയ പ്രദേശമായ ഗസ്സയിൽ 2.3 ദശലക്ഷം ആളുകളാണ് കഴിയുന്നത്. അതിനാൽ, വൻതോതിൽ ജലം ആവശ്യമായി വരും. കുടിവെള്ളത്തിന്റെ ഗുണനിലവാരം വളരെ മോശമാണ്. വെള്ളത്തിലെ ലവണാംശം ഉയരുന്നത് യഥാർത്ഥ പ്രശ്നമാണ്’ -താമിർ ഖർമൂത്ത് അൽജസീറയോട് പറഞ്ഞു. 

Tags:    
News Summary - Flooding tunnels in Gaza will be ‘disastrous’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.