ഫ്ലോറിഡ (യു.എസ്): ഫ്ലോറിഡയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് വെളിയിൽ സംഗീത പരിപാടിക്ക് ഒത്തുകൂടിയവർക്കുനേരെ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു.
ഹൈലിയയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെ (പ്രാദേശിക സമയം അർധരാത്രി 12നും ഒന്നിനും ഇടയ്ക്ക്) ആണ് വെടിവെപ്പ് നടന്നത്. ഒരു വെള്ള നിസ്സാൻ പാത്ത്ഫൈൻഡർ വാഹനത്തിൽ എത്തിയ മൂന്നുപേരാണ് വെടിവെപ്പിന് പിന്നിൽ. അതിവേഗത്തിൽ വന്നുനിർത്തിയ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ മൂന്നുപേർ ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നെന്ന് മയാമി- ഡേഡ് പൊലീസ് ഡയറക്ടർ ആൽഫ്രെഡോ റെമിറെസ് മുന്നാമൻ പറഞ്ഞു.
വെടിവെപ്പില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. 25നടുത്ത് ആളുകൾ പരിക്കേറ്റ് സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍തന്നെ പൊലീസിൽ അറിയിക്കണമെന്നും ആൽഫ്രെഡോ റെമിറെസ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.