മ്യാൻമറിൽ അഴിമതിക്കേസിൽ മുൻ ജനറലിനെ ജയിലിലടച്ചു

ബാങ്കോക്ക്: അടുത്തകാലം വരെ മ്യാൻമറിലെ ഭരണ കൗൺസിലിൽ അംഗമായിരുന്ന ജനറലിനെ അഴിമതിക്കേസിൽ സൈനിക കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. ആഭ്യന്തര മന്ത്രിയും സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലിൽ അംഗവുമായിരുന്ന ലഫ്. ജനറൽ സൂ ഹ്തുട്ട് ആണ് ശിക്ഷിക്കപ്പെട്ടത്.

സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ജയിലിലടച്ചിട്ടുണ്ട്. വിവിധ കമ്പനികളിൽനിന്ന് കോഴ വാങ്ങി പാസ്പോർട്ട് അനുവദിക്കാൻ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന കുറ്റം.

Tags:    
News Summary - Former general jailed in Myanmar corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.